നിക്കോസിയ/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ടോട്ടനം തുടങ്ങിയവർ ഇറങ്ങുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ടോട്ടനത്തോടു തോറ്റ റയല്‍ ഗ്രൂപ്പ് എച്ചിലെ അവസാനസ്ഥാനക്കാരായ അപോല് നിക്കോസിയയെ നേരിടും.
ലാ ലിഗയില്‍ കഴിഞ്ഞ ദിവസം കളിയില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും അത്ലറ്റിക്കോ മാഡ്രിഡുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ശക്തരായ റയലിനെ കഴിഞ്ഞ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ടോട്ടനം ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടുന്നത്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത ഡോര്‍ട്മുണ്ട് മൂന്നാം സ്ഥാനത്താണ്. ടോട്ടനത്തെയും അവസാന മത്സരത്തില്‍ റയലിനെയും പരാജയപ്പെടുത്തിയാല്‍ മാത്രമേ ഡോര്‍ട്മുണ്ടിന് എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളു.
റയല്‍ ഇന്നു ജയിച്ചാല്‍ ആ പ്രതീക്ഷയും തകരും. ഡോര്ടുമുണ്ടാണെങ്കില് മോശം ഫോമിലാണ്. ബുണ്ടസ് ലീഗയില്‍ തുടര്‍ച്ചയായ നാലു തോല്‍വി നേരിട്ടു. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിടുന്ന ലിവര്‍പൂള്‍ എവേ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ സെവിയ്യയെ നേരിടും. ഗ്രൂപ്പ് ഇയില്‍ ഒന്നാംസ്ഥാനത്തുള്ള ലിവര്‍പൂളിന് ഇന്ന് ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഗ്രൂപ്പില്‍ ഒരു പോയിന്റും നേടാത്ത ഫെയനൂര്‍ദിനെ നേരിടും. സിറ്റി പ്രീമിയര്‍ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തോല്‍വി അറിയാതെ കുതിക്കുകയാണ്. മൂന്നാം സ്ഥാനത്തുള്ള നാപ്പോളി രണ്ടാമതുള്ള ഷാക്തര്‍ ഡൊണറ്റ്സിക്കുമായി ഏറ്റുമുട്ടും. മത്സരങ്ങൾ സോണി, ടെൻ ചാനലുകൾ രാത്രി 1.15നു തത്സമയം സംപ്രേഷണം ചെയ്യും.