മുള്ളംകൊല്ലി (വയനാട്): 62-മത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോളിന് ഇന്നലെ തുടക്കമായി. മുല്ലംകൊല്ലി സെന്റ് മേരീസ് സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 26നാണ് പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 54 മത്സരങ്ങളാണ് ഉള്ളത്. സെന്റ് മേരീസ് സ്കൂളിനു പുറമെ മുല്ലംകൊല്ലി പഴശിരാജ കോളജിലും മത്സരങ്ങള്‍ നടക്കും. പുരുഷ വിഭാഗത്തില്‍ പത്തനംതിട്ടയും വനിതകളില്‍ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്പ്യന്മാര്.