ബംഗളൂരു: ഐഎസ്എലിലെ പുതുമുഖങ്ങളായ ബംഗളൂരു എഫ്സി വിജയത്തോടെ തുടങ്ങി. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് മുംബൈ സിറ്റി എഫ്സിയെ അവർ തകർത്തു. ആദ്യ പകുതി ഗോൾരഹിതമായി നിന്നു. രണ്ടാം പകുതിയിൽ എഡ്വേർഡോ ഗാർസിയ (67), സുനിൽ ഛേത്രി (90+3) എന്നിവരുടെ ഗോളിലാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്.
മത്സരത്തിൽ മികച്ച തുടക്കമാണ് ബംഗളൂരു പുറത്തെടുത്തത്. സുനിൽ ഛേത്രിയും ഉദാന്ദ സിംഗും മുംബൈ ബോക്സിൽ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ ഗോൾ നേടാനായില്ല. 67-ാം മിനിറ്റിൽ ഗാർസിയയുടെ വേഗമേറിയതും കൃത്യതയാർന്നതുമായ നിലംപറ്റെയുള്ള ഷോട്ട് വലയിൽ കയറി. ലീഡ് ഉയർത്താനുള്ള ശ്രമം ബംഗളൂരു തുടർന്നുകൊണ്ടിരുന്നു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഇന്ത്യൻ നായകൻ ഛേത്രി ഗോൾ പട്ടികയിൽ പേരെഴുതി ചേർത്തു.