ലണ്ടൻ: ഇംഗ്ലീഷ് പ്രമീയർ ലീഗ് ഫുട്ബോളിൽ വന്പന്മാർക്ക് ജയം. ലീഗിന്റെ തലപ്പത്തുള്ള മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവ ജയമാഘോഷിച്ചു. സിറ്റി എവേ പോരാട്ടത്തിൽ ലീസ്റ്റർ സിറ്റിയെ 2-0നു കീഴടക്കി. ഗബ്രിയേൽ ജീസസ് (45), ഡെ ബ്രൂണി (49) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യംകണ്ടത്. ജയത്തോടെ സിറ്റിയുടെ പോയിന്റ് സന്പാദ്യം 12 കളികളിൽനിന്ന് 34 ആയി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 26 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 25 പോയിന്റുമാണ്.
ചെൽസി എവേ മത്സരത്തിൽ വെസ്റ്റ് ബ്രോംവിച്ചിനെ 4-0നു പരാജയപ്പെടുത്തി. സ്വന്തം കാണികളുടെ മുന്നിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1നു ന്യൂകാസിലിനെ കീഴടക്കി. മറ്റു മത്സരങ്ങളിൽ ലിവർപൂൾ 3-0ന് സതാംപ്ടണെയും ആഴ്സണൽ 2-0ന് ടോട്ടനത്തെയും കീഴടക്കി.