കൊച്ചി: ടിക്കറ്റ് വിറ്റുതീര്‍ന്നതായി പ്രഖ്യാപിച്ചിട്ടും ഒഴിഞ്ഞു കിടന്ന കസേരകള്‍ക്കു നടുവില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷം ഐഎസ്എല്‍ ടിക്കറ്റു വില്പനയും കാല്‍പ്പന്തു കളി ആരാധകരെ വലച്ചു.
വില്പന ആരംഭിച്ച ദിവസം തന്നെ 240 രൂപയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി അറിയിച്ച സംഘാടകര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ വഴി മുഴുവന്‍ ടിക്കറ്റുകള്‍ വിറ്റതിനാല്‍ കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് വില്പന ഉദ്ഘാടന മത്സരത്തിനുണ്ടാവില്ലെന്നും അറിയിപ്പു വന്നു. ഇതോടെ ദൂര സ്ഥലങ്ങളില്‍നിന്നു ടിക്കറ്റ് വാങ്ങുന്നതിനായി എത്തിയ ആരാധകര്‍ പ്രതിഷേധിച്ചെങ്കലും നിരാശരായി മടങ്ങാനായിരുന്നു വിധി.
എന്നാല്‍, ഇന്നലെ ഓണ്‍ലൈന്‍ മുഖേന ടിക്കറ്റു വാങ്ങിയവര്‍ക്കു പ്രവേശന കവാടത്തില്‍ കാണിക്കേണ്ട സ്ലിപ്പുകള്‍ ലഭിക്കാതിരുന്നതാണു പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ബുക്ക് ചെയ്തുവെന്നു ഫോണില്‍ ലഭിച്ച സന്ദേശമോ സ്ക്രീന്‍ ഷോട്ടുകളോ കാണിച്ചാല്‍ മാത്രമേ പിന്നീട് സ്റ്റേഡിയത്തിനകത്തേക്കു കടത്തിവിട്ടുള്ളൂ. ഓണ്‍ലൈന്‍ മുഖേന കൂട്ടമായി ടിക്കറ്റു ബുക്ക് ചെയ്ത ശേഷം കരിഞ്ചന്തയില്‍ വില്പന നടത്തുന്നത് ഇത്തവണയും പൂര്‍ണമായി അവസാനിപ്പിക്കാന്‍ സാധിച്ചില്ല.