കോല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയില്‍. മഴമൂലം രണ്ടാംദിനവും മത്സരം മുടങ്ങിയിരിക്കുകയാണ്. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 74 റൺസ് എന്ന നിലയിലാണ്. 47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയാണ് പൂജാരയ്ക്കൊപ്പം.
മഴ കളിച്ച കോല്‍ക്കത്തയില്‍ ആദ്യ ദിനം 11.5 ഓവര്‍ മാത്രമാണ് കളി നടന്നത്. 17 റണ്‍സ് നേടിയ ഇന്ത്യ മൂന്ന് വിക്കറ്റും നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം ദിവസവും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച തുടരുകയായിരുന്നു. നാല് വീതം റണ്‍സ് നേടിയ അജിങ്ക്യ രഹാനെ, ആര്.അശ്വിന് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. ഇന്നു വീണ രണ്ടു വിക്കറ്റും ദാസുന്‍ സനാകയാണ് സ്വന്തമാക്കിയത്.