ഷാങ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍നിന്നു ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ പി.വി. സിന്ധു പുറത്തായി. ചൈനീസ് കൗമാരതാരം ഗാവോ ഫാങ്ജിയാണ് സിന്ധുവിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 21-11, 21-10ന് അട്ടിമറിച്ചത്. സിന്ധു പുറത്തായതോടെ ടൂര്‍ണമെന്റില്‍നിന്ന് ഇന്ത്യക്കാരുടെ പുറത്താകല്‍ പൂര്‍ണമായി.
89-ാം റാങ്കിലുള്ള ഫാങ്ജിയുടെ ശക്തമായ ഷോട്ടുകള്‍ക്കും കോര്‍ട്ടിലെ വേഗമേറിയ നീക്കങ്ങള്‍ക്കു മുന്നിലും സിന്ധുവിന് പിടിച്ചുനില്‍ക്കാനായില്ല.
89-ാം റാങ്കിലുള്ള ഫാങ്ജിയുടെ ശക്തമായ ഷോട്ടുകള്‍ക്കും കോര്‍ട്ടിലെ വേഗമേറിയ നീക്കങ്ങള്‍ക്കു മുന്നിലും സിന്ധുവിന് പിടിച്ചുനില്‍ക്കാനായില്ല.