ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന സിബിഎസ്ഇ ദേശീയ അണ്ടർ 19 ഖോഖോ മത്സരത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ഹരിയാനയിലെ സോനിപത് സ്കൂളിനാണ് ഒന്നാം സ്ഥാനം. മികച്ച മത്സരം കാഴ്ചവച്ച ഗുരുവായൂർ ടീം രണ്ടു പോയിന്റുകൾക്കാണ് പരാജയപ്പെട്ടത്. നോയിഡയിലെ മഹാമായ ബാലിക ഇന്റർ കോളജിലായിരുന്നു മത്സരം.
എസ്. രോഹിത് ആയിരുന്നു കേരളത്തിൽനിന്നുള്ള ടീമിന്റെ ക്യാപ്റ്റൻ രോഹിത്. രാഹുൽ രമേഷ്, എൻ.വി വൈഷ്ണവ്, കെ.എം അബ്ജിത് , സി. അഭിനന്ദ്, ആകാശ് പ്രദീപ്, ശ്യം സൂധീർ, കെ.യൂ രാഹുൽ, ഗിൽ ക്രിസ്റ്റൻ, ധ്യാനിഷ് കൃഷ്ണ, അരുണ്‍ ജിത്ത്, നിരഞ്ജൻ എന്നിവരാണ് ടീമംഗങ്ങൾ. സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ എം. ജയന്തനാണ് പരിശീലകൻ. അധ്യാപകൻ പി. ദിനേഷാണ് ടീം മാനേജർ.