ഇല്ല, ചുട്ടുപൊള്ളുന്ന വെയിലിലും കേരളം പതറിയില്ല; അല്ലെങ്കിലും അതു ശീലമില്ലല്ലോ. അപ്രതീക്ഷിത ചില മെഡല്‍ നഷ്ടങ്ങള്‍ക്കിടയിലും ദേശീയ ജൂണിയര്‍ മീറ്റിന്റെ ആദ്യ ദിനം കേരളത്തിന്റെ ചുണക്കുട്ടികള്‍ മോശമാക്കിയില്ല. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ എട്ടു മെഡലുകള്‍. പതിവുപോലെ ആദ്യദിനം ഹരിയാന തന്നെയാണ് മുന്നില്‍. ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവും ഹരിയാനയുടെ അക്കൗണ്ടിലുണ്ട്. ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ 23-ാം കിരീടമാണ് കേരളത്തിന്റെ ലക്ഷ്യം. പനിക്കിടക്കയില്‍ നിന്നെത്തിയ അഭിനന്ദ് സുന്ദരേശനും (അണ്ടര്‍ 20 1500 മീറ്റര്‍), പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ലോംഗ് ജംപില്‍ പി.എസ്. പ്രഭാവതിയും സുവര്‍ണനേട്ടത്തോടെ ആദ്യ ദിനത്തിന്റെ താരങ്ങളായി.
രാവിലെ ഗായത്രി ശിവകുമാറിലൂടെയാണ് മിഷന് വിജയവാഡയ്ക്കു കേരളം തുടക്കമിട്ടത്. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജംപില്‍ നേരിയ വ്യത്യാസത്തിനാണ് ഗായത്രിക്ക് വെള്ളിയിലൊതുങ്ങേണ്ടി വന്നത്. ഉച്ചയ്ക്കുശേഷമായിരുന്നു കേരളത്തിന്റെ മെഡല്‍വേട്ട. ആണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം 1500 മീറ്ററില്‍ ആദര്‍ശ് ഗോപി വെള്ളിയും എം. അജിത്ത് വെങ്കലവും നേടി. ഇതേ ഇനത്തില്‍ പെണ്‍കുട്ടികളില്‍ സി. ബബിതയുടെ സ്വര്‍ണപ്രതീക്ഷ വെങ്കലമായത് നിരാശ പകര്‍ന്നു. ട്രയാത്തലണില്‍ കെ. അനാമികയുടെ വെങ്കല നേട്ടത്തോടെ ആദ്യ ദിനത്തിലെ മെഡല്‍വേട്ട കേരളം പൂര്‍ത്തിയാക്കി.
പനിയെ പറപറപ്പിച്ച് അഭിനന്ദ്
ട്രാക്കിലിറങ്ങാന്‍ പോലും പറ്റുമോയെന്ന സംശയത്തിലാണ് അഭിനന്ദ് സുന്ദരേശന് രാവിലെ സ്റ്റേഡിയത്തിലെത്തിയത്. അതും കടുത്ത പനിയെ അവഗണിച്ച്. ആരോഗ്യസ്ഥിതി മോശമായതോടെ വിശ്രമമെടുക്കാന്‍ പരിശീലകരും ഉപദേശിച്ചു. എന്നാല്‍ വയനാടിന്റെ വീര്യം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അഭിനന്ദ് വിട്ടുകൊടുക്കുമോ. ഓടി, രണ്ടും കല്പിച്ച്. പനിയോട് പോയി പണിനോക്കാന്‍ പറഞ്ഞത് വെറുതേയായില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളത്തിന് ആദ്യ സ്വര്‍ണം. 3:54.84 മിനിറ്റിലായിരുന്നു അഭിജിത്ത് ഓട്ടം പൂര്‍ത്തിയാക്കിയത്. ഏവരും സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഹരിയാനയുടെ ബിയാന്‍ സിംഗിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയായിരുന്നു അഭിനന്ദിന്റെ ഗംഭീര പ്രകടനം. തുമ്പ സെന്റ്് സേവ്യേഴ്സ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വയനാട് അമ്പലവയല്‍ സ്വദേശിയായ ഈ ഭാവിതാരം. കഴിഞ്ഞ ജൂണിയര്‍ മീറ്റിലും സ്വര്‍ണം ഓടിയെടുത്ത അഭിനന്ദിനെ ഭാവി താരമായിട്ടാണ് പരിശീലകരും വിശേഷിപ്പിക്കുന്നത്. കൂലിപ്പണിക്കാരായ സുന്ദരേശന്- ഗീത ദമ്പതികളുടെ മകനാണ്.
ചാന്ദ്നിയുടെ സ്വര്‍ണം തട്ടിയെടുത്തു
എതിരാളിയുടെ അവസാന സെക്കന്ഡിലെ ‘അടവില്‍’ സ്വര്‍ണം വഴുതിയതിന്റെ നിരാശയിലാണ് ചാന്ദ്നി. 2000 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ഈ പെണ്‍കുട്ടി. ആദ്യ നാലു ലാപ്പുകളിലും മൂന്നാമതായിരുന്നെങ്കിലും അവസാന 200 മീറ്ററില്‍ ചാന്ദ്നി പറന്നതോടെ ഏവരും ആവേശത്തിലായി. എന്നാല്‍ ഫിനിഷിംഗിന് 50 മീറ്റര്‍ മുമ്പ് ഒപ്പമുണ്ടായിരുന്ന ഉത്തരഖണ്ഡ് താരം അങ്കിത ധ്വനി ചുമലുകൊണ്ട് തട്ടിയതോടെ കേരളതാരത്തിന്റെ ശ്രദ്ധ ഒരുനിമിഷം പതറി. ഈ തക്കത്തിന് ഉത്തരഖണ്ഡ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറി. വെള്ളി കൊണ്ട് ചാന്ദ്നിയും കേരളവും തൃപ്തിപ്പെടേണ്ടി വന്നു. 6:39.08 മിനിറ്റിലായിരുന്നു ചാന്ദ്നിയുടെ ഫിനിഷിംഗ്. മനഃപൂര്‍വം തട്ടിയതാണെന്ന തോന്നലുണ്ടാക്കിയെങ്കിലും പരാതി കൊടുക്കാതെ കേരളം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിച്ചു.
പ്രഭാവതി പൊന്നാ...
പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ലോംഗ് ജംപില്‍ പ്രഭാവതി സ്വര്‍ണം ചാടിയെടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ലവലേശം സംശയമില്ലായിരുന്നു. പ്രതീക്ഷകള്‍ തെറ്റിച്ചതുമില്ല ഈ പെണ്‍കുട്ടി. 5.58 മീറ്ററില്‍ സ്വര്‍ണം ഉറപ്പിച്ചെങ്കിലും തന്റെ മികച്ച ദൂരം പിന്നിടാനാകാത്തതിന്റെ ചെറിയൊരു വിഷമം അവള് മറച്ചുവച്ചതുമില്ല. തമിഴ്നാടിന്റെ തമിത 5.39 മീറ്ററോടെ വെള്ളി നേടി. ഭോപ്പാലില്‍ ട്രിപ്പിള്‍ ജംപില്‍ വെള്ളിയും സംസ്ഥാന മീറ്റില്‍ ലോംഗ് ജംപില്‍ വെങ്കലവും നേടിയാണ് പ്രഭാവതി എത്തിയത്. ഇവിടെ 100 മീറ്ററിലും മത്സരിക്കുന്നുണ്ട്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന് ആവേശം പകരുന്നതായിരുന്നു ആദര്‍ശ് ഗോപിയുടെയും (വെള്ളി) എം. അജിത്തിന്റെയും (വെങ്കലം) മെഡല്‍നേട്ടം. സസ്പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബിനു പകരം അത്ലറ്റിക് ഫെഡറേഷന്റെ ബാനറില്‍ മത്സരിച്ച അങ്കിത് (3:56.90) സ്വര്‍ണം നേടി. ആദര്‍ശ് 3:57.36 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി. ബബിത വെങ്കലത്തില്‍ ഒതുങ്ങിയതാണ് കേരളത്തിനു ട്രാക്കില്‍ കിട്ടിയ തിരിച്ചടികളിലൊന്ന്.
കഴിഞ്ഞവര്‍ഷത്തെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ പാലക്കാട് കല്ലടി എംഇഎസ് കോളജിലെ വിദ്യാര്‍ഥിനിയായ ബബിതയ്ക്കായില്ല. സമയം 4:44.74. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മത്സരിച്ച ബിബിന്‍ ജോര്‍ജും ആദ്യ ദിനത്തില്‍ നിരാശപ്പെടുത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ പരിക്കുമൂലം കെ.എസ്. അനന്തുവിന് മത്സരിക്കാനുമായില്ല. ഇന്ന് 18 ഫൈനലുകളാണ് നടക്കുക. മെഡല്‍ പ്രതീക്ഷയുള്ള അപര്‍ണാ റോയി, മെല്ബിന് ബിനു, സച്ചിന് ബിനു എന്നിവര്‍ ഇന്നിറങ്ങും.
വിജയവാഡയില്‍ നിന്ന് എം.ജി. ലിജോ