കോല്‍ക്കത്ത: മഴ കളിച്ച ആദ്യ ദിനത്തില്‍ ലങ്കയ്ക്കെതിരേ ഇന്ത്യക്കു തകർച്ച. ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴയെതുടര്‍ന്ന് 11.5 ഓവര്‍ മാത്രമാണ് കളിനടന്നത്. ഇതിനുള്ളില്‍ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ കീശയിലാക്കി കാണികളുടെ കൈയടിനേടാന്‍ ശ്രീലങ്കയ്ക്കു കഴിഞ്ഞു. ഒന്നാം ദിനം കളി നിര്‍ത്തുന്പോള്‍ മൂന്നിന് 17 എന്ന നിലയിലാണ് ഇന്ത്യ.
കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ചേതേശ്വര്‍ പൂജാര(8), അജിങ്ക്യ രഹാനെ(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ മൂന്നു വിക്കറ്റുകളും സുരംഗ ലക്മലാണ് സ്വന്തമാക്കിയത്. ആറ് ഓവറില്‍ ആറും മെയ്ഡിനാക്കിയാണ് സുരംഗയുടെ വിക്കറ്റ് കൊയ്ത്ത്. നേരത്തെ, ടോസ് നേടിയ ലങ്കന്‍ നായകന് ദിനേശ് ചാണ്ഡിമല്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.