കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്-2 ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 1400 കായികതാരങ്ങൾ വിവിധ മത്സരങ്ങളിലായി പങ്കെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.കരുണാകരൻ, ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ്, പി. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.