ലണ്ടന്‍: അഞ്ചു വര്‍ഷത്തിനു ശേഷം ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ലണ്ടനിലെത്തുകയാണ്. പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ നെയ്മര്‍ വരുന്നത് അന്താരാഷ്്ട്ര സൗഹൃദമത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനാണ്. കഴിഞ്ഞ ദിവസം ജപ്പാനെതിരേ നടന്ന സൗഹൃദമത്സരത്തില്‍ 3-1ന്റെ ഉജ്വല വിജയം നേടിയപ്പോള്‍ ബ്രസീലിനു തുണയായത് നെയ്മറുടെ അസാമാന്യ വൈഭവംതന്നെയാണ്.
നെയ്മര്‍ ലണ്ടനില്‍ വിമാനമിറങ്ങിയത് ഒരുപിടി ഓര്മകളുമായാകണം എന്നതു തീര്‍ച്ച.
2009ല്‍ സാന്തോസ് ക്ലബ്ബില്‍ അവിശ്വസനീയമായി കളിക്കുന്ന ഒരു കുട്ടിയെ ചെല്‍സി ക്ലബ് അധികൃതര്‍ ഇംഗ്ലണ്ടിലേക്കു ക്ഷണിച്ചെങ്കിലും സാന്തോസില് തുടരാനായിരുന്നു നെയ്മറുടെ തീരുമാനം. അതുകൊണ്ട് ലണ്ടനിലേക്കുള്ള നെയ്മറുടെ വരവ് വൈകി.
എന്നാല്‍, 2011ല്‍ നെയ്മര്‍ ആദ്യമായി ലണ്ടനിലെത്തി. ആരാധകര്‍ക്ക് ആ വിസ്മയ താരത്തിന്റെ പ്രകടനം നേരില്‍ക്കാണാനായി. സ്കോട്ലന്‍ഡുമായുള്ള സൗഹൃദമത്സരത്തിനായാണ് നെയ്മര്‍ അന്ന് എത്തിയത്. നെയ്മര്‍ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്ന മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്. അക്കൗണ്ടിലുള്ളത് കേവലം ഒരു ഗോളും. എന്നാല്‍, ആ മത്സരത്തില്‍ പിറന്ന രണ്ടു ഗോളും നെയ്മറുടെ ബൂട്ടില്‍നിന്നായിരുന്നു. അതേവര്‍ഷംതന്നെ ഘാനയ്ക്കെതിരേ ലണ്ടനില്‍ നടന്ന മത്സരത്തിലും പിന്നീട് 2012ലെ ഒളിമ്പിക്സിലും ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിലും നെയ്മര്‍ ലണ്ടനില്‍ ബൂട്ടുകെട്ടി.
പിന്നീടുള്ള കാലയളവില്‍ അന്താരാഷ്്ട്ര ഫുട്ബോളില്‍ നെയ്മറുടെ വളര്‍ച്ച ഏവരെയും അമ്പരപ്പിക്കുന്നതാണ്. ലയണല്മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമൊപ്പം നെയ്മറും വളര്‍ന്നു.
ആറു വര്‍ഷം മുമ്പ് സ്കോട്ലന്ഡിനെ നേരിടുമ്പോള്‍ ഒരു ഗോള്‍ മാത്രം പേരിലുണ്ടായിരുന്ന നെയ്മര്‍ക്ക് ഇപ്പോള്‍ 53 അന്താരാഷ്്ട്ര ഗോളുകളായി. പെലെയും റൊണാള്‍ഡോയും റൊമാരിയോയും മാത്രമാണ് ഗോള്‍ വേട്ടയില്‍ നെയ്മര്‍ക്കു മുന്നിലുള്ളത്. 82 മത്സരങ്ങളും കളിച്ചു.
വലിയ താരമായി മാറിയ നെയ്മറെ സ്വീകരിക്കാന്‍ വെംബ്ലിയിലെ ആരാധകര്‍ തയാറായിക്കഴിഞ്ഞു.
അതേസമയം, നെയ്മര്‍ വിഷമത്തിലാണ്. തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേ വളരെ വിഷമത്തോടെയാണ് നെയ്മര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
പത്രസമ്മേളനത്തിനെ പൊട്ടിക്കരഞ്ഞ നെയ്മര്‍ തന്നെ വെറുതേവിടണമെന്ന് അഭ്യര്‍ഥിച്ചു.