ക്വാലാലംപുര്‍: അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ദ്രാവിഡ് പരിശീലിപ്പി ക്കുന്ന ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ നേപ്പാളാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേപ്പാള്‍ മുന്നോട്ടുവച്ച 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 166 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 19 റൺസിന്റെ പരാജയം.
വിക്കറ്റ് നഷ്ടം കൂടാതെ 65 റണ്‍സെന്ന നിലയില്‍ നിന്നു ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി. 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നേപ്പാളിന്റെ ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.