കാഞ്ഞങ്ങാട്: സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പില്‍ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടന്ന 36-ാമത് ചാമ്പ്യൻഷിപ്പില്‍ ആറു സ്വര്‍ണവും അഞ്ചു വെങ്കലവും നേടിയാണ് എറണാകുളം കിരീടം നേടിയത്. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവും നേടിയ തൃശൂരാണു രണ്ടാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും നേടിയ തിരുവനന്തപുരം മൂന്നാമതെത്തി. 90 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഡെന്നിസ് ഡെയ്സിന് (എറണാകുളം), 57 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ അര്‍ച്ചന സുഗുണന്(ഇടുക്കി) എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളായി.
സമാപനസമ്മേളനം സംസ്ഥാന ജൂഡോ അസോസിയേഷന് പ്രസിഡന്റ് എ. ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി ജോയി വര്‍ഗീസ് സമ്മാനദാനം നടത്തി.
സമാപനസമ്മേളനം സംസ്ഥാന ജൂഡോ അസോസിയേഷന് പ്രസിഡന്റ് എ. ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി ജോയി വര്‍ഗീസ് സമ്മാനദാനം നടത്തി.