അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സമാപിച്ച സംസ്ഥാന സബ്ജൂണിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോഴിക്കോടിനെ 18-5ന് തകര്‍ത്താണ് തിരുവനന്തപുരം കിരീടം ചൂടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ 20-13ന് തോല്‍പ്പിച്ച് കോഴിക്കോട് വിജയം സ്വന്തമാക്കി. ഇരുവിഭാഗങ്ങളിലും മലപ്പുറവും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. നബീല്‍ നസീര്‍ (തിരുവനന്തപുരം), മീനാക്ഷി അജിത് (കോഴിക്കോട്) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.