തിരുവനന്തപുരം: ഹൂപ്പത്തണ് അന്തർദേശീയ ബാസ്കറ്റ്ബോൾ പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ ടീമായ റിംഗ്വുഡ് ഹാക്സ് കേരള ഓൾ സ്റ്റാറിനെ പരാജയപ്പെടുത്തി (84 -58). അഞ്ചു മത്സരങ്ങളുടെ പരന്പര മൂന്നാം വിജയത്തോടെ ഓസ്ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഇന്നു കോഴിക്കോട്ട് നടക്കും.
മത്സരത്തിന്റെ തുടക്കത്തിലേ ലീഡ് നേടിയ റിംഗ്വുഡ് ഹാക്ക്സ് അവസാനം വരെ അതു നിലനിർത്തി. കളിയുടെ ഒരു ഘട്ടത്തിലും കേരളം അവർക്ക് ഭീഷണി ആയില്ല. ആദ്യ ക്വാർട്ടറിൽ അവർ 20-13 നു ലീഡ് ചെയ്തു. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ സ്കോർ 45-30 ആയി. മൂന്നാം ക്വാർട്ടറിൽ ഓസ്ട്രേലിയ 18 പോയിന്റിന്റെ ലീഡ് നേടി. മത്സരം അവസാനിച്ചപ്പോൾ ലീഡ് 26 പോയിന്റായി ഉയർന്നു. വിജയികൾക്കു വേണ്ടി കാസിഡി മിഹാൽക്കോ 25 പോയിന്റും അബി ലോയ്ഡ് 23 പോയിന്റും നേടി മികച്ച പ്രകടനം കാഴ്ച വച്ചു. കേരളത്തിനു വേണ്ടി ക്യാപ്റ്റൻ പി.എസ്. ജീന 19 പോയിന്റും ജി. റോജാമോൾ പത്തു പോയിന്റും നേടി.
നേരത്തെ കൊച്ചിയിലും തൃശൂരിലും നടന്ന മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ കോട്ടയത്ത് കേരളം തിരിച്ചടിച്ച് പരന്പര 2-1 ആക്കിയിരുന്നു.