തൃശൂർ: മെഡലുകൾ മുങ്ങിയെടുത്ത് തിരുവനന്തപുരം കുട്ടികളുടെ മുന്നേറ്റം. തൃശൂരിൽ നടക്കുന്ന 48-ാമത് സംസ്ഥാന സ്കൂൾ നീന്തൽ - വാട്ടർ പോളോ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല തൊട്ടടുത്ത എതിരാളികളെ ബഹുദൂരം പിന്നിലാക്കി നീന്തുന്നു. ആദ്യ ദിനത്തിൽ 17 സ്വർണവും 20 വെള്ളിയും 17 വെങ്കലവുമടക്കം 165 പോയിന്റ് നേടിയാണ് തിരുവനന്തപുരം എതിരാളികളെ പിന്തള്ളിയത്.
40 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏഴു സ്വർണമാണ് എറണാകുളത്തിന്റെ സന്പാദ്യം. 11 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തും പത്തു പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തുമുണ്ട്. രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് തൃശൂർ നേടിയത്. ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കോട്ടയം നേടി.
25 പോയിന്റോടെ കളമശേരി ഗവ. എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് ആണ് സ്കൂളുകളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയത്. 17 പോയിന്റുമായി തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. 14 പോയിന്റോടെ തിരുവനന്തപുരം തിരുവല്ലം ബിഎൻവിവി ആൻഡ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.
വിമല കോളജിന്റെ പാടൂക്കാടുള്ള ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലാണ് മത്സരങ്ങൾ. 14 ജില്ലകളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്നു. സീനിയർ, ജൂണിയർ, സബ് ജൂണിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
ആദ്യ ദിനമായ ഇന്നലെ ഫ്രീസ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ളൈ സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലായി 27 മത്സരങ്ങളാണ് നടന്നത്.
സമാപന ദിവസമായ 13നാണ് വാട്ടർ പോളോ മത്സരങ്ങൾ. ചാന്പ്യൻഷിപ്പ് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു.