അഡ്ലെയ്ഡ്: ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്സണെ ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഉപനായകനായി നിയമിച്ചു. ബെന്‍ സ്റ്റോക്സിനു പകരമായാണ് ആന്‍ഡേഴ്സണു ഉപനായകസ്ഥാനം നല്‍കിയത്. നൈറ്റ് ക്ലബ്ബില്‍ കലഹം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പരമ്പരയില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന സ്റ്റോക്സ് അന്വേഷണം നേരിടുകയാണ്.
ജോ റൂട്ടാണ് നായകന്. മുപ്പത്തിയഞ്ചുകാരനായ ആന്ഡേഴ്സണ് 506 വിക്കറ്റുമായി ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, മുന്‍ നായകന് അലിസ്റ്റര്‍ കുക്ക് എന്നിവരിരിക്കെയാണ് ആന്‍ഡേഴ്സണെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. 23ന് ബ്രിസ്ബെയ്നില്‍ ആഷസ് പരമ്പരയ്ക്കു തുടക്കമാകും. സെപ്റ്റംബര്‍ 25ന് ബ്രിസ്റ്റോളിലെ ഒരു നൈറ്റ് ക്ലബ്ബില്‍ കലഹം ഉണ്ടാക്കിയതില്‍ സ്റ്റോക്സ് പോലീസ് അന്വേഷണം നേരിടുകയാണ്. ആന്ഡേഴ്സണ് നാലാം തവണയാണ് ആഷസ് പരമ്പരയ്ക്കായി ഓസ്ട്രേലയയിലെത്തുന്നത്.
ഇംഗ്ലണ്ട് ടീമിലെ പ്രധാന പല ബൗളര്‍മാരെയും പരിക്ക് പിടിക്കൂടിയതിനാല് ആന്ഡേഴ്സണ് ആയിരിക്കും ബൗളിംഗില്‍ ഇംഗ്ലണ്ടിന്റെ കുന്തമുന.