പറ്റ്ന: ദേശീയ പ്രീമിയര്‍ ചെസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എം.ആര്. ലളിത് ബാബു പതിമൂന്നില്‍ ഒന്‍പതു പോയിന്റ് നേടി ചാമ്പ്യനായി. എട്ടര പോയിന്റ് നേടിയ അരവിന്ദ് ചിദംബരം മുന്‍ വര്‍ഷത്തെ രണ്ടാം സ്ഥാനം ഈ വര്‍ഷവും നിലനിര്‍ത്തി. ഏഴര പോയിന്റ് വീതം നേടിയ മുന്‍ വര്‍ഷത്തെ ദേശീയ ചാമ്പ്യന്‍ കാര്ത്തികേയന് മുരളി മൂന്നാം സ്ഥാനവും ദേ ബാഷിസ് ദാസ് നാലാം സ്ഥാനവും മലയാളി താരം എസ്.എൽ. നാരായണന് അഞ്ചാം സ്ഥാനവും നേടി.