മോസ്കോ: 2018 ഫിഫ ലോകകപ്പിന് വളരെ കഷ്ടിച്ച് യോഗ്യത നേടിയ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന സൗഹൃദ മത്സരത്തിന് ലോകകപ്പിന്റെ ആതിഥേയരായ റഷ്യയെ ഇന്നു നേരിടും. കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനം നടത്തി ലോകകപ്പിന്റെ ഒരുക്കം കൂടുതല്‍ നന്നാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. അര്‍ജന്റീനയ്ക്കും മികവിലെത്തേണ്ടത് ആവശ്യമാണ്.
ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ സമനിലകളുമായി അര്‍ജന്റീന നീങ്ങിയപ്പോള്‍ റഷ്യയില്‍ മുന്‍ ചാമ്പ്യന്മാര് ഉണ്ടാകില്ലെന്ന് തോന്നി. എന്നാല്‍ നിര്‍ണായകമായ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. ലയണല്‍ മെസി ഇന്നത്തെ മത്സരത്തിലുണ്ട്. റഷ്യ തീര്‍ത്തും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ പിന്തുണ ഉണ്ടായിട്ടും കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ റഷ്യക്കു മികവിലെത്താനായില്ല.