സോള്‍ന: 2018 ഫിഫ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇറ്റലിയും സ്വീഡനും ആദ്യ പാദ പ്ലേ ഓഫ് മത്സരത്തിന് ഇന്നിറങ്ങും. ഗ്രൂപ്പ് മത്സരത്തില്‍ സ്പെയിനു പിന്നിലായതാണ് ഇറ്റലിയെ പ്ലേ ഓഫിനു നിര്‍ബന്ധിതരാക്കിയത്. നാലു തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഇല്ലാത്ത ലോകകപ്പിനെക്കുറിച്ച് പുതിയ തലമുറയിലുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ആലോചിക്കാന്‍ പറ്റില്ല. കഴിഞ്ഞ 60 വര്‍ഷമായി ഇറ്റലി ലോകകപ്പിലെ സ്ഥിരാംഗമാണ്.
1958ല്‍ സ്വീഡന് ആതിഥേയരായ ലോകകപ്പിലാണു യോഗ്യത നേടാന്‍ കഴിയാതെ പോയത്. വടക്കന്‍ അയര്‍ലന്‍ഡിനോടു ബെല്‍ഫാസ്റ്റില്‍ വച്ചു 2-1ന് പരാജയപ്പെട്ടതാണ് ഇറ്റലിയെ സ്വീഡന് ലോകകപ്പില്‍നിന്നു പുറത്താക്കിയത്. 20 വര്‍ഷത്തിനുശേഷമാണ് ഇറ്റലി പ്ലേ ഓഫില്‍ കളിക്കുന്നത്. പ്ലേ ഓഫില്‍ ഇറ്റലി ഒരുപക്ഷേ സ്വീഡനോടു തോറ്റാല്‍ ഫുട്ബോള്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലുയിജി ബഫണ് അന്താരാഷ് ട്ര കരിയറിനു വിരാമമിടാനും സാധ്യതയുണ്ട്.
ലോകകപ്പിലും കളിച്ച് അന്താരാഷ് ട്ര കരിയര്‍ അവസാനിപ്പിക്കാനാണ് ബഫണിന്റെ പദ്ധതി. ഇതിഹാസ ഗോള്‍കീപ്പറുടെ സ്വപ്നം ഫലിക്കണമെങ്കില്‍ ഇറ്റലിക്കു ലോകകപ്പില്‍ യോഗ്യത നേടിയേ പറ്റൂ. 1983ല്‍ ഇറ്റലി ലോക ചാമ്പ്യന്മാരായപ്പോള് ഗോള്‍കീപ്പറും നായകനുമായ ഡിനോ സോഫ് കിരീടമുയര്‍ത്തിയപ്പോള്‍ വയസ് നാല്പത് ആയിരുന്നു. ഇതിലൂടെ ലോകകപ്പ് നേടുന്ന പ്രായമുള്ള വ്യക്തിയെന്ന റിക്കാര്‍ഡ് സോഫിന് സ്വന്തമായി. അതുപോലൊരു സ്വപ്നമാണ് മുപ്പത്തിയൊമ്പതിലെത്തിയ ബഫണുള്ളത്. ഇറ്റലി ചാമ്പ്യന്മാരായ 2006 ലോകകപ്പില്‍ നടത്തിയപോലൊരു പ്രകടനമാണ് ബഫണ് ലക്ഷ്യമിടുന്നത്.
1998നുശേഷം ഇറ്റലി സ്വീഡനോടു പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ യൂറോകപ്പിലേറ്റുമുട്ടിയപ്പോള് ജയം ഇറ്റാലിന്‍ പക്ഷത്തായിരുന്നു.
ഇറ്റലിയുടെ പേരുകേട്ട പ്രതിരോധനിര ഗ്രൂപ്പ് ഘട്ടത്തില്‍ പാളുന്നതാണ് കണ്ടത്. ആന്ദ്രെ ബാര്സാഗ്ലി, ലിയനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ കെള്ളിനി എന്നീ സഖ്യത്തിന് മികവിലെത്താനാകുന്നില്ല. ഗ്രൂപ്പില്‍ ഇറ്റലി സ്പെയിനോടു തോറ്റ മത്സരം ഇനിതുദാഹരണമാണ്. ഇവര്‍ ക്ലബ്ബുകളില്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം ദേശീയകുപ്പായത്തില്‍ പുറത്തുവരുന്നില്ല. ഇറ്റലിയുടെ പ്ലേമേക്കര്‍മാരായ മാര്‍ക്കോ വെറാറ്റി, ലോറന്‍സോ ഇന്സൈന് എന്നിവര്‍ ക്ലബ്ബുകളില്‍ പുറത്തെടുന്ന പ്രകടനത്തിന്റെ അടുത്തെത്തുന്നില്ല.
സ്ട്രൈക്കര്‍മാരായ ആന്ദ്രെ ബെലോട്ടിയും സിറോ ഇമ്മേബിലും പൂര്‍ണ ആരോഗ്യത്തിലെത്തിയിട്ടില്ലെന്ന കാര്യവും ഇറ്റലിക്കു തിരിച്ചടിയാണ്. പ്രതിരോധം ശക്തമായാല്‍ മാത്രമേ ഇറ്റലിക്കു സ്വീഡനോട് ജയിക്കാനാകൂ.
ഫ്രാന്‍സിനു പിന്നിലായിരുന്നു സ്വീഡന്. ഇറ്റലിക്കെതിരേ ഇറങ്ങുമ്പോള്‍ പ്രമുഖ താരങ്ങളുടെ അഭാവം സ്വീഡനെ ബാധിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അസൂറികളെ തോല്‍പ്പിക്കാനായില്ല എന്ന നാണക്കേടും സ്വീഡനു തലവേദനയാണ്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കാത്തവരാണ് സ്വീഡിഷ് ടീമില്‍ ഭൂരിഭാഗവും. ഇതില്‍ സെന്റര്‍ ബാക് വിക്ടര്‍ ലിന്‍ഡെലോഫ് മാത്രമാണ് പ്രമുഖ ക്ലബ്ബില്‍ കളിക്കുന്ന ടീമിലെ ഏക വ്യക്തി. സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിച്ചശേഷം അത്ര മികവുള്ള ഒരു സെന്റര്‍ ഫോര്‍വേഡിനെ ഇതുവരെ സ്വീഡനു ലഭിച്ചിട്ടില്ല.