തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ, എറ്റേണൽ സ്പോർട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അണ്ടർ 15 ടി-20 ക്രിക്കറ്റ് ടൂർണ്ണമെന്റ് പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പ് 2017 ഈ മാസം 18ന് ആരംഭിക്കും. 14 ജില്ലകളിൽ നിന്നുള്ള 224 സ്കൂളുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിവിധ ജില്ലകളിലായി നടക്കുന്ന പ്രാഥമിക റൗണ്ടു മുതലുള്ള മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ്. സെമിഫൈനൽ മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ ഏഴിന് നടക്കുന്ന ഫൈനൽ മത്സരം തിരുവനന്തപുരം സ്പോർട്ട്സ് ഹബ്ബിലാണ് നടക്കുക. സഞ്ജു സാംസണാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ.
വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും ഉപഹാരങ്ങളും സമ്മാനിക്കും. യുവ കളിക്കാർക്ക് ലോകത്തിന് മുന്നിൽ കഴിവ് പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാകും പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പെന്ന് ടൂർണ്ണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസണ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന് വേണ്ടി കളിക്കാനുള്ള അവസരത്തിന്റെ ആദ്യ പടിയാകുമിതെന്നും സഞ്ജു കൂട്ടിച്ചേർത്തു. ടൂർണ്ണമെന്റിന്റെ ജഴ്സി സഞ്ജു സാംസണ് പുറത്തിറക്കി.