+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ജേ​ഷ് ജ​നു​വ​രി​യി​ല്‍ കളത്തിൽ

ബം​ഗ​ളൂ​രു: ദീ​ര്‍ഘ​കാ​ലം പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് തി​രി​ച്ചു​വ​രു​ന്നു. അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മ
ശ്രീ​ജേ​ഷ് ജ​നു​വ​രി​യി​ല്‍ കളത്തിൽ
ബം​ഗ​ളൂ​രു: ദീ​ര്‍ഘ​കാ​ലം പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് തി​രി​ച്ചു​വ​രു​ന്നു. അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടു​ക എ​ന്ന എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ്രീ​ജേ​ഷ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യം വ്യാ​യാ​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ ശ്രീ​ജേ​ഷ് ഈ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ പ​രി​ശീ​ല​നം തു​ട​ങ്ങും.

നാ​ലു മാ​സം മു​മ്പ് ചെ​യ്ത ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ശ്രീ​ജേ​ഷ്. പ​രി​ക്കി​ല്‍നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ് ത​ന്‍റെ ര​ണ്ടാം ജ​ന്മ​മാ​ണെ​ന്നാ​ണ് ശ്രീ​ജേ​ഷ് വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​റോ​ടു​കൂ​ടി പൂ​ര്‍ണ​രീ​തി​യി​ല്‍ ക​ളി​ക്കാ​നാ​കു​മെ​ന്നും ജ​നു​വ​രി​യി​ല്‍ ത​നി​ക്ക് ടീ​മി​നൊ​പ്പം ചേ​രാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ലോ​ക ഹോ​ക്കി ലീ​ഗി​ല്‍ യു​വ​താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​പ്പോ​ള്‍ ശ്രീ​ജേ​ഷി​നു​ള്ള​ത്.