ഭോപ്പാല്‍: ദേശീയ ജൂണിയര്‍ സ്കൂള്‍ കായികമേളയില്‍ ആദ്യദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടു പോയിന്റുമായി തമിഴ്നാട് മുന്നില്‍. മത്സരയിനങ്ങള്‍ തുടങ്ങിയ ആദ്യ ദിവസത്തെ രണ്ട് ഫൈനലിലും റിക്കാര്‍ഡ്് പിറന്നു. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത സെഹ്റാവത്ത് പുതിയ ദൂരംകുറിച്ചപ്പോള് തമിഴ്നാടിന്റെ സത്യ തമിഴരസന് പോള്‍വോള്‍ട്ടില്‍ പുതിയ ഉയരം താണ്ടി. രണ്ടിനങ്ങളിലും കേരളം വെങ്കലംനേടി. ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നിയും പോള്‍വോള്‍ട്ടില്‍ ആര്. ശ്രീലക്ഷ്മിയും മൂന്നാംസ്ഥാനത്തെത്തി.
എട്ടുപോയിന്റുമായി തമിഴ്നാടാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. അഞ്ചുപോയിന്റുമായി ഡല്‍ഹി രണ്ടാമാതുമുണ്ട്. നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ കേരളം. രണ്ടുപോയിന്റാണ് കേരളത്തിന്. മൂന്നുപോയിന്റുമായി പഞ്ചാബാണ് മൂന്നാംസ്ഥാനത്ത്. വൈകിയാരംഭിച്ച രാവിലത്തെ സെഷനില്‍ ഹീറ്റ്സുകളും യോഗ്യതാമത്സരങ്ങളും മാത്രമാണ് നടന്നത്. ഉച്ചയ്ക്കു ശേഷം പിറ്റിലും ഫീല്‍ഡിലും ഗംഭീര പോരാട്ടം നടന്നു. തന്റെതന്നെ പേരിലുള്ള റിക്കാര്‍ഡ് തിരുത്തിക്കുറിച്ച് ഹര്‍ഷിത മീറ്റിന്റെ ആദ്യ സ്വര്‍ണത്തിനും ഉടമയായി. 49.75 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ച ഹര്‍ഷിത 2015ല്‍ കോഴിക്കോട് കുറിച്ച 46.35 മീറ്ററിന്റെ ദൂരമാണ് പഴങ്കഥയാക്കിയത്. 43.35 മീറ്റര്‍ ദൂരത്തില്‍ പഞ്ചാബിന്റെ അമന്‍ദീപ് കൗര്‍ വെള്ളിയണിഞ്ഞപ്പോള്‍ കേരളത്തിന്റെ കെസിയ മറിയം ബെന്നി 40.06 മീറ്ററില്‍ വെങ്കലത്തിലൊതുങ്ങി. കേരളത്തിന്റെ തന്നെ പി എ അതുല്യ (39.16 മീ.) നാലാമതായി. ദ്വാരക ശാന്തി ഗ്യാന്‍ നികേതന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹര്‍ഷിത.
കേരളത്തിന്റെ നിവ്യ ആന്റണിയുടെ (3.35 മീ.) പേരിലുള്ള റിക്കാര്‍ഡാണ് സത്യയുടെ കുതിപ്പില്‍ തകര്‍ന്നത്. മൂന്നു മീറ്റര്‍ ഉയരത്തില്‍ സത്യ മത്സരിക്കാനിറങ്ങുമ്പോള്‍ എതിരാളിയായി നാട്ടുകാരി വി. കാവ്യ മാത്രമാണ് അവശേഷിച്ചത്. കാവ്യ വെള്ളിയില്‍ അവസാനിച്ചപ്പോള്‍ സത്യയുടെ പോരാട്ടം തനിച്ചായി. ഉയരങ്ങള്‍ ഓരോന്നായി കീഴടങ്ങി. 3.35ന്റെ ഉയരവും അത് ഭേദിച്ച 3.40ന്റെ ഉയരവും ആദ്യ ശ്രമത്തില്‍തന്നെ കീഴടങ്ങി. എന്നാല്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി കൂടുതല്‍ ഉയരംകുറിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ മത്സരം അവസാനിക്കുകയും ചെയ്തു. ശ്രീലക്ഷ്മി മൂന്നാമതായി. കേരളം മെഡല്‍ പ്രതീക്ഷിക്കുന്ന ട്രാക്കിനങ്ങള്‍ അടക്കം മൂന്നാം ദിനം 11 ഫൈനലുകള്‍ നടക്കും.