ലണ്ടന്‍: ടോട്ടനം ഹോട്സ്പറിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നു മാറ്റി. പരിക്കുമൂലം കെയ്ന്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രധാന സൗഹൃദമത്സരങ്ങളില്‍ ഉണ്ടാവില്ല. നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനി, അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീല്‍ എന്നിവര്‍ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രിയാണ് ജര്‍മനിക്കെതിരേയുള്ള സൗഹൃദ മത്സരം. ബ്രസീലിനെതിരേയുള്ള മത്സരം ചൊവ്വാഴ്ച രാത്രിയിലുമാണ്.
കെയ്നൊപ്പം ക്ലബ്ബിലെ സഹതാരങ്ങളായ ഹാരി വിങ്ക്സ്, ഡെലെ അലി എന്നിവരും സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലില്ല. പരിക്കാണ് ഇവര്‍ക്കും വിനയായത്. മധ്യനിര ശക്തമാക്കാന്‍ പരിശീലകന് ഗാരത് സൗത്ത്ഗേറ്റ് വെസ്റ്റ് ബ്രോംവിച്ചിന്റെ ജേക് ലിവര്മോറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന 25 അംഗ സംഘത്തില്‍ പല സീനിയര്‍ കളിക്കാരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ഇത് പല വിമര്‍ശനത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. കെയ്നു പകരക്കാന്‍ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ടാമി ഏബ്രഹാമിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.