ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ 6-2ന് മലേഷ്യയെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയുമായി 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആക്രമണ ഹോക്കി കാഴ്ചവച്ച ഇന്ത്യ മലേഷ്യയെ തകര്‍ത്തു. ഈ ജയത്തോടെ രണ്ടു കളിയില്‍ നാലു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തു കയറി.
മത്സരത്തിന്റെ ആദ്യ മൂന്നു ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഈ സമയത്ത് അഞ്ചു തവണയാണ് ഇന്ത്യ ഗോള്‍ മലേഷ്യന്‍ വലകുലുക്കിയത്. ഇന്ത്യയുട ആറു ഗോളുകളില്‍ അഞ്ചെണ്ണം ഫീല്‍ഡ് ഗോളുകളായിരുന്നു. ഒരെണ്ണം പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു. ആകാശ്ദീപ് സിംഗ് (14), എസ്.കെ. ഉത്തപ്പ (24), ഗുജ്റന്ത് സിംഗ് (33), എസ്.വി. സുനില്‍ (40) സര്‍ദാര്‍ സിംഗ് (60) എന്നിവര്‍ ഫീല്‍ഡ് ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് സിംഗ് 19-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍നിന്നു മലേഷ്യന്‍ വലകുലുക്കി. മലേഷ്യയുടെ ഗോളുകള്‍ റാസി റഹീം (50 പെനാല്‍റ്റി കോര്‍ണര്‍), റമദാന് റോസ്ലി (59) എന്നിവരില്നിന്നായിരുന്നു.
മലേഷ്യ രണ്ടാമതും കൊറിയ മൂന്നാമതും പാക്കിസ്ഥാന് നാലാം സ്ഥാനത്തുമാണ്. ഞായറാഴ്ചയാണ് ഫൈനല്‍ ആദ്യ സ്ഥാനക്കാര്‍ ഏറ്റുമുട്ടും. അന്ന് തന്നെ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരവും നടക്കും.