മുംബൈ: ആഫ്രിക്കന്‍ കരുത്തരായ ഘാനയും നൈജറും അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഘാനയ്ക്ക്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഘാനയുടെ ജയം. എറിക് അയ്യാ 45+4 പെനാല്‍റ്റിയിലൂടെ ഘാനയെ മുന്നിലെത്തിച്ചു. അവസാന മിനിറ്റില്‍ റിച്ചാര്‍ഡ് ഡാന്‍സോ (90) രണ്ടാം ഗോളും നേടിക്കൊണ്ട് ഘാനയുടെ ജയം ഉറപ്പിച്ചു. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഘാന മാലിയെ നേരിടും.
പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഘാനയായിരുന്നു നൈജറിനേക്കാള് മുന്നില്‍. തുടക്കം മുതലേ ഘാനയുടെ ആക്രമണമായിരുന്നു. അയ്യയും ഇമ്മാനുവല്‍ ടൊക്കുവും നിരന്തരം ആക്രമണമഴിച്ചുവിട്ടെങ്കിലും നൈജര്‍ ഗോള്‍കീപ്പറും പ്രതിരോധവും തടഞ്ഞുനിര്‍ത്തി. ആദ്യ പകുതി ഗോള്രഹിതമാകുമെന്നു തോന്നിച്ച അവസരത്തില്‍ പെനാല്‍റ്റി ബോക്സില്‍ ഫാറൂക് ഇദ്രിസ് വരുത്തിയ ഫൗള്‍ ഘാനയ്ക്കു പെനാല്‍റ്റി സമ്മാനിച്ചു. കിക്കെടുത്ത അയ്യായ്ക്കു പിഴച്ചില്ല. പന്ത് വലയില്‍.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്കു മാറ്റമൊന്നുണ്ടായില്ല. ഘാനയുടെ ആക്രമണംതന്നെയായിരുന്നു. എന്നാല്‍ ഗോള്‍ നേടാനായില്ല. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ ഇത്തവണ അയ്യായ്ക്കായില്ല. 90-ാം മിനിറ്റില്‍ ഡാന്‍സോയുടെ ഗോളിലൂടെ ഘാന ജയം ഉറപ്പിച്ചു.