ബർലിൻ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് യൂറോപ്പില്‍ നിന്നുള്ള പട്ടിക തയ്യാറായി. യോഗ്യതാ പ്ലേ ഓഫ് മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ സ്വിറ്റ്സര്‍ലന്‍ഡ് നേരിടും. 1986 നു ശേഷം ആദ്യത്തെ ലോകകപ്പ് ബെര്‍ത്താണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ ലക്ഷ്യം.
പ്ലേ ഓഫിന്റെ ആദ്യപാദ മത്സരം വടക്കന്‍ അയര്‍ലന്‍ഡിലെ വിന്‍ഡ്സര്‍ പാര്‍ക്കില്‍ നടക്കും. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന് ഡെന്മാര്ക്കും, ഇറ്റലിക്ക് സ്വീഡനും ക്രൊയേഷ്യയ്ക്ക് ഗ്രീസുമാണ് എതിരാളികള്‍. നവംബര്‍ 9 മുതല്‍ 11 വരെയാണ് ആദ്യപാദ മത്സരങ്ങള്‍. രണ്ടാം പാദം 12 മുതല്‍ 14 വരെ.
യൂറോപ്പിലെ ഒമ്പത് ഗ്രൂപ്പുകളില്‍നിന്നുള്ള ഏറ്റവും മികച്ച എട്ട് രണ്ടാം സ്ഥാനക്കാരാണ് പ്ലേ ഓഫുകളില്‍ ഏറ്റുമുട്ടുന്നത്.
ജോസ് കുമ്പിളുവേലില്‍