മാഡ്രിഡ്: സ്പാനിഷ് ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ബാഴ്സലോണയെ അത്ലറ്റിക്കോ മാഡ്രിഡ് സമനിലയിൽ കുടുക്കി. അത്ലറ്റിക്കോയുടെ മൈതാനത്ത് നടന്ന പോരാട്ടത്തിൽ 21-ാം മിനിറ്റിൽ സോൾ നിഗ്വെസിലൂടെ ആതിഥേയർ മുന്നിൽ കടന്നു. 82-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ സമനില ഗോൾ പിറന്നത്.
എട്ട് മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ 2-1ന് ഗെറ്റാഫയെ കീഴടക്കി. ബെൻസെമ (39), റൊണാൾഡോ (85) എന്നിവരാണ് റയലിനായി ലക്ഷ്യംകണ്ടത്. എട്ടു മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്താണ്.