ബെയ്ജിംഗ്: വിലക്കിനും വിമർശകർക്കും തന്നെ തളർത്താനായില്ലെന്ന് കായികലോകത്തിനു മുന്പിൽ ഷറപ്പോവ തെളിയിച്ചു. ടിയാൻജിൻ ഓപ്പണിൽ കിരീടം നേടിയാണ് ഷറപ്പോവ വിമർശകരുടെ വായടപ്പിച്ചത്.
15 മാസത്തെ വിലക്കിനു ശേഷമുള്ള മടങ്ങിവരവിൽ ഷറപ്പോവയുടെ ആദ്യ കിരീടമാണിത്. കലാശപ്പോരിൽ ബലാറസിന്റെ അരീന സബലെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആരാധകർ മാഷാ എന്നു വിളിക്കുന്ന ഷറപ്പോവ കിരീടം ചൂടി. 7-5, 7-6 എന്ന സ്കോറിനായിരുന്നു മുൻ ലോക ഒന്നാം നന്പറിന്റെ വിജയം.