ന്യൂഡല്‍ഹി: അണ്ടര്‍ 17 യാത്ര അവസാനിച്ചതോടെ ഇന്ത്യ മുന്നിലുള്ള അടുത്ത ലക്ഷ്യങ്ങള്‍ക്കായി ശ്രമം തുടങ്ങി. ടീമിലെ 21 അംഗങ്ങള്‍ക്കും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് മൂന്നു വര്‍ഷത്തെ കരാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
വരുന്ന ഐ ലീഗ് സീസണും അണ്ടര്‍ 19 ഏഷ്യന്‍ ഫെഡറേഷന് കപ്പുമാണ് ഇപ്പോള്‍ ടീമിനു മുന്നിലുള്ള ലക്ഷ്യങ്ങള്‍. എന്നാല്‍ അംഗങ്ങള്‍ക്ക് ഏതു ക്ലബിലേക്കും മാറാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് ഫെഡറേഷന് അറിയിച്ചു. 12 അംഗങ്ങളാണ് ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. 2019 ലെ അണ്ടര്‍ 20 ലോകകപ്പും ഫെഡറേഷന് ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
ഏഷ്യാ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ നവംബര്‍ നാലിന് സൗദി അറേബ്യയില്‍ ആരംഭിക്കും. യെമന്‍, തുര്‍ക്ക്മെനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 2018ല്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്താനായാല്‍ 2019 അണ്ടര്‍ 20 ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ഇന്ത്യന്‍ പരിശീലകന് ലൂയിസ് നോര്‍ട്ടന്റെ നേതൃത്വത്തില്‍ 17 മുതല്‍ പ്രത്യേക പരിശീലന ക്യാമ്പ് നടക്കുമെന്ന് ദാസ് അറിയിച്ചു. അണ്ടര്‍ 19 കളിക്കാര്‍ക്കായുള്ള ക്യാമ്പില്‍ അണ്ടര്‍ 17 അംഗങ്ങളും പങ്കെടുക്കും. യോഗ്യതാ മത്സരങ്ങള്‍ക്കായി 25ന് പുറപ്പെടുന്ന ടീം 28ന് പരിശീലനത്തിന്റെ ഭാഗമായി ഖത്തറുമായി സൗഹൃദമത്സരം നടത്തും.