കൊച്ചിക്കാരുടെ ആരാധനയും പിന്തുണയും കാണുമ്പോള്‍ സ്വന്തം രാജ്യത്ത് കളിക്കുന്ന തോന്നലുണ്ടാകുന്നുവെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോസ് അമാഡിയു. 18ന് കൊച്ചിയില്‍ പതിനാറാം റൗണ്ടില്‍ ബ്രസീല്‍ ജപ്പാനെ നേരിടും.
തങ്ങളുടെ മുന്‍ഗാമികള്‍ നേടിത്തന്ന ഈ പിന്തുണ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം സന്തോഷപൂര്‍വം ഏറ്റെടുക്കുന്നുവെന്ന് അമാഡിയു പറഞ്ഞു. ഗോവ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഡിയില്‍ നൈജറിനെ 2-0 ന് തോല്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമാഡിയു. ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഏറെ പൊരുതിയാണ് വിജയം നേടിയതെന്ന് കോച്ച് പറഞ്ഞു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ നൈജര്‍ ശ്രമം നടത്തിയെങ്കിലും ബ്രസീല്പ്പടയ്ക്ക് മികച്ച പ്രതിരോധം തീര്‍ക്കാനായി.
കൊച്ചിയിലെ മത്സരത്തിനു മുമ്പ് ടീമിന് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുവെന്നത് ഫലം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന് പറഞ്ഞു.