ന്യൂഡല്‍ഹി: ഓപ്പണിംഗ് ബാറ്റസ്മാന് ശിഖര്‍ ധവാന് ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ധവാനെ ഉള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, പേസര്‍ ശാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരെയും മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും വീണ്ടും തഴഞ്ഞു.
ഭാര്യക്കു സുഖമില്ലാഞ്ഞതിനെത്തുടര്ന്ന് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്നു വിട്ടു നിന്ന ധവാന് ട്വന്റി20 പരമ്പരയില്‍ കളിച്ചിരുന്നു.
ജൂലൈയില്‍ നടന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലായിരുന്നു 32കാരനായ ദിനേശ് കാര്‍ത്തിക് അവസാനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. അതിനുമുമ്പ്് ചാമ്പ്യന്‍സ് ട്രോഫി സ്ക്വാഡിലും ഇടം നേടിയിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയിലും ഇതേ അവസ്ഥയായിരുന്നു.