ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് പിച്ചിൽ ഈർപ്പം നിറഞ്ഞതിനാൽ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ പരന്പര 1-1 എന്ന നിലയിൽ അവസാനിച്ചു. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ഒന്പതു വിക്കറ്റിന് ജയിച്ചിരുന്നു.
ഗോഹട്ടിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ഒപ്പമെത്തിയത്. ന്യൂസിലൻഡിനെതിരേ നാട്ടിൽ നടക്കുന്ന പരന്പരയാണ് ഇനി ഇന്ത്യയുടെ മുന്പിലുള്ളത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണ് പരന്പരയിലുള്ളത്.