ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്നലെ ന്യൂസിലാന്‍ഡിനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച് മാലി പ്രീക്വാര്‍ട്ടറില്‍ കടന്നു. 18-ാം മിനിറ്റില്‍ മാലിയുടെ സലാം ജിദ്ദോ ആദ്യ ഗോളടിച്ചു. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ജെമൂസ ട്രവോര്‍ ആണ് രണ്ടാമത്തെ ഗോളടിച്ചത്.
എന്നാല്‍, 72-ാം മിനിറ്റില്‍ ന്യൂസിലാന്‍ഡിന്റെ പകരക്കാരനായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ചാള്‍സ് പ്രാഗ് മാലിയുടെ ഗോള്‍വല കുലുക്കി. 81-ാം മിനിട്ടില്‍ ന്യൂസിലാന്‍ഡിന്റെ ഗോളി സാക് ജോണ്‍സിന്റെ കൈപ്പിടിയിലൊതുങ്ങാതെ വഴുതിയ പന്തില്‍ നിന്ന് ലസാന എന്ദിയേ മാലിയുടെ മൂന്നാം ഗോള്‍ നേടി.
കളിയുടെ തുടക്കം മുതല്‍ ഡല്‍ഹിയിലെ ചൂടില്‍ വാടിത്തളര്‍ന്നു കളിക്കുന്ന ന്യൂസിലാന്‍ഡ് താരങ്ങളെയാണ് കണ്ടത്. ചൂട് അസഹനീയമായതോടെ കളിയുടെ രണ്ടു പകുതികളിലും ഇടവേളകള്‍ നല്കി താരങ്ങള്‍ക്ക് ചൂടില്‍നിന്നു രക്ഷ നേടാന്‍ അവസരം നല്കി. മാലി താരങ്ങള്‍ക്ക് താരതമ്യേന ഇന്ത്യന്‍ കാലാവസ്ഥയോടു പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നു.
ന്യൂസിലാന്‍ഡ് ഗോളി സാക് ജോണ്‍സിന്റെ മികവും സേവുകളുമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പിടിച്ചു നിര്‍ത്തിയത്.ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയതോടെയാണ് പരാഗ്വെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു പരാഗ്വെയുടെ വിജയം. ജിയോവാനി ബൊഗാഡോ, ഫെര്‍നാന്‍ഡോ കാര്‍ഡോസോ, അന്റോണിയോ ഗലിയാനോ എന്നിവരാണ് പരാഗ്വെയുടെ ഗോളുകള്‍ നേടിയത്. മൂന്നു ജയങ്ങളുമായി ബി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പരാഗ്വെ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. രണ്ടാം തോല്‍വിയോടെ തുര്‍ക്കിയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവതാളത്തിലായി.