ഗോഹട്ടി/കോൽക്കത്ത: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഹോണ്ടുറാസിനും ഇറാക്കിനും മിന്നും ജയം. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസ് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ന്യൂ കാലിഡോണിയയെ കീഴടക്കി. ഗോഹട്ടിയിൽ രാത്രി എട്ടിന് നടന്ന മത്സരത്തിൽ ഹോണ്ടുറാസിനായി മെജിയ (25, 42), പലാസ്യോസ് (51, 88) എന്നിവർ ഇരട്ടഗോളുകൾ സ്വന്തമാക്കി. കനെൽസിന്റെ (27) വകയായിരുന്നു ജേതാക്കളുടെ മറ്റൊരു ഗോൾ.
കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി എട്ടിന് നടന്ന ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ഇറാക്ക് 3-0ന് ചിലിയെ കീഴടക്കി. മുഹമ്മദിന്റെ ഇരട്ട ഗോളാണ് ഇറാക്കിന് ജയമൊരുക്കിയത്. ആറ്, 68 മിനിറ്റുകളിലായിരുന്നു ഗോൾ. 81-ാം മിനിറ്റിൽ ചിലിതാരം ലാറയുടെ സെൽഫ് ഗോൾ ഇറാക്കിന്റെ ജയം 3-0ൽ എത്തിച്ചു.