+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ ഏഷ്യൻ കപ്പിന്

ബം​ഗ​ളൂ​രു: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ​റൗ​ണ്ടി​ല്‍ മ​ക്കാ​വു​വി​നെ​തി​രേ ഇ​ന്ത്യ​ക്ക് ത​ക​ര്‍പ്പ​ന്‍ വി​ജ​യം. ഒ​ന്നി​നെ​തി​രേ നാ​ലു​ ഗോ​ളു​ക​ള്‍ക്കാ​ണ് നീ​ല​പ്പ​ട​യു​ടെ ജ​യം
ഇന്ത്യ ഏഷ്യൻ കപ്പിന്
ബം​ഗ​ളൂ​രു: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ​റൗ​ണ്ടി​ല്‍ മ​ക്കാ​വു​വി​നെ​തി​രേ ഇ​ന്ത്യ​ക്ക് ത​ക​ര്‍പ്പ​ന്‍ വി​ജ​യം. ഒ​ന്നി​നെ​തി​രേ നാ​ലു​ ഗോ​ളു​ക​ള്‍ക്കാ​ണ് നീ​ല​പ്പ​ട​യു​ടെ ജ​യം. ഇ​തോ​ടെ ഇ​ന്ത്യ എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. 28-ാം മി​നി​റ്റി​ല്‍ റൗ​ളി​ന്‍ ബോ​ര്‍ഗ​സാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. 37-ാം മി​നി​റ്റി​ല്‍ നി​ക്കോ​ളാ​സ് ത​രാ​രോ​യി​ലൂ​ടെ മ​ക്കാ​വു തി​രി​ച്ച​ടി​ച്ചു. 60-ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ഇ​ന്ത്യ​യെ വീ​ണ്ടും മു​മ്പി​ലെ​ത്തി​ച്ചു.

70-ാം മി​നി​റ്റി​ല്‍ ഹോ​ളി ച​ര​ണ്‍ ന​ര്‍സാ​രി​യു​ടെ ഷോ​ട്ട് മ​ക്കാ​വു ഡി​ഫ​ന്‍ഡ​ര്‍ ലാം ​കാ സെ​ങി​ന്‍റെ കാ​ലി​ല്‍ ത​ട്ടി സ്വ​ന്തം വ​ല​യി​ലേ​ക്കു ക​യ​റി​യ​ത് ഇ​ന്ത്യ​യു​ടെ ലീ​ഡു​യ​ര്‍ത്തി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ജെ​ജെ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി. 2011നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ന്‍ ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്.2019​ൽ യു​എ​ഇ​യി​ലാ​ണ് ഏ​ഷ്യ​ൻ ക​പ്പ് ന​ട​ക്കു​ന്ന​ത്.
യോഗ്യത