ഇസ്ലാമാബാദ്: രാജ്യാന്തര ഫുട്ബോളില്‍നിന്നും പാക്കിസ്ഥാനെ ഫിഫ വിലക്കി. പാക് ഫുട്ബോള്‍ ഫെഡറേഷനില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടെന്നു കണ്ടെത്തിയാണ് നടപടി. ഇതോടെ പാക്കിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല.
പാക്കിസ്ഥാന്റെ ദേശീയ ടീം ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കാണ് രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് നേരിടുക. ഫിഫയുടെ അന്താരാഷ്ട്ര പരിശീലന പരിപാടികളും ഫണ്ടുകളും പാക്കിസ്ഥാന് നഷ്ടമാകും.കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണ് പാക് ഫെഡറേഷനെ നിയന്ത്രിക്കുന്നത്. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഓഫീസുകളും സ്വത്തുക്കളും പാക്കിസ്ഥാന് ഫുട്ബോള്‍ ഫെഡറേഷന് മടക്കിനല്‍കാതെ വീണ്ടും അംഗീകാരം നല്‍കില്ലെന്നാണ് ഫിഫയുടെ നിലപാട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പാക് ഫുട്ബോള്‍ ഫെഡറേഷന് തയാറായില്ല. ഇക്കാര്യത്തെ കുറിച്ച് വിശദമായി പഠിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നാണ് ഇവര്‍ നല്കിയ വിശദീകരണം.
നിലവില്‍ ഫിഫാ റാങ്കിംഗില്‍ 200-ാം സ്ഥാനത്താണ് പാക്കിസ്ഥാന്. 2015 ലോകകപ്പ് യോഗ്യത മത്സരത്തില്‍ യെമനുമായായിരുന്നു പാക്കിസ്ഥാന്റെ അവസാന രാജ്യാന്തര മത്സരം. പിന്നീട് ഇതുവരെ പാക്കിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ലോകകപ്പിലും ഇതുവരെ പാക്കിസ്ഥാന് കളിച്ചിട്ടില്ല.