പാലാ: ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) ‘ഫിഡെ ആര്‍ബിറ്റര്‍’ പദവി നേടിയ ജിസ്മോന് മാത്യുവിനു വീണ്ടും ഫിഡെ അംഗീകാരം. ആര്‍ബിറ്റര്‍ രംഗത്തെ മികവിന് ‘’ഫിഡെ ആര്‍ബിറ്റര്‍ സി - സര്‍ട്ടിഫിക്കറ്റ്’’ നല്‍കിയാണ് ഇത്തവണ ജിസ്മോനെ ആദരിച്ചത്. അതു സംബന്ധിച്ച കണ്ഫര്മേഷന് മെയില്‍ കഴിഞ്ഞ ദിവസം ജിസ്മോനു ലഭിച്ചു.
‘ചെസ് അസോസിയേഷന് കേരളായുടെ’ജനറല്‍ സെക്രട്ടറി ആര്. രാജേഷിന്റെ നേതൃത്വത്തില്‍ സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ അന്‍പതോളം ഇന്റര്‍നാഷണല്‍ റേറ്റിംഗ് ചെസ് ടൂര്‍ണമെന്റുകള്‍ നടന്നു. ഇതില്‍ മിക്കതിലും ആര്‍ബിറ്റര്‍, ഡെപ്യൂട്ടി ചീഫ് എന്നീ നിലകളില്‍ ജിസ്മോന് പ്രവര്‍ത്തിച്ചിരുന്നു. ഈ മാസം തുര്‍ക്കിയില്‍ നടക്കുന്ന ഫിഡെ കോണ്‍ഗ്രസില്‍ ഫിഡെ സര്‍ട്ടിഫിക്കറ്റ് ജിസ്മോന് ഏറ്റുവാങ്ങും. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായ ജിസ്മോന് പാലാ മേലുകാവുമറ്റം കണ്ണന്‍കുളത്ത് കുടുംബാംഗമാണ്.