ഭോപ്പാല്‍: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സജന് പ്രകാശിന്റെ സ്വര്‍ണ വേട്ട. രണ്ട് ദേശീയ റിക്കാർഡ് പ്രകടനത്തോടെ അഞ്ച് സ്വര്‍ണമാണ് സജന് കേരളത്തിന് സമ്മാനിച്ചത്. ഭോപ്പാലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനവുമായി സജൻ പ്രകാശ് ഏഷ്യന്‍ ഗെയിംസിന് യോഗ്യതനേടി.
100, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200, 400, 1500 ഫ്രീസ്റ്റൈല്‍ ഇനങ്ങളിലാണ് സജന്റെ സ്വര്‍ണ നേട്ടം. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 53.83 സെക്കൻഡിലായിരുന്നു റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 1:59.12 സെക്കൻഡിലും സജന് പുതിയ റിക്കാർഡിട്ടു.ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ച മെഡലുകള്‍ സജൻ പ്രകാശിന്റെ അഞ്ച് സ്വര്‍ണം മാത്രമാണ്.