സിഡ്നി: സ്വപ്നം പിറന്നില്ല, സിറിയ ലോകകപ്പിനില്ല. ആഭ്യന്തരയുദ്ധവും ജീവിതസാഹചര്യത്തിനായുള്ള നെട്ടോട്ടവും കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്ന ഒരു ജനതയ്ക്ക് സന്തോഷിക്കാനുള്ള കച്ചിത്തുരുമ്പില്‍ ഓസീസ് മുള്ളു തറച്ചു. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ഏഷ്യന്‍ മേഖല ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരുടെ മത്സരത്തില്‍ ഓസ്ട്രേലിയ 2-1നു സിറിയയെ പരാജയപ്പെടുത്തി.
സിഡ്നിയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ അധികസമയത്ത് വെറ്ററന്‍ സൂപ്പര്‍ താരം ടിം കാഹിലാണ് സോക്കറൂസിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. ആദ്യഗോള്‍ നേടിയശേഷമാണ് രണ്ടു ഗോള്‍ വഴങ്ങി സിറിയ പരാജയം നുകര്‍ന്നത്. ആറാം മിനിറ്റില്‍ അല്‍ സോമയിലൂടെ മുന്നിലെത്തിയ സിറിയയ്ക്കെതിരേ കാഹിലിലൂടെ ഓസീസ് 13-ാം മിനിറ്റില്‍ സമനില നേടി. അധികസമയത്തെ 19-ാം മിനിറ്റിലായിരുന്നു ഓസ്ട്രേലിയയുടെ വിജയഗോള്‍ പിറന്നത്. സിറിയയില്‍ നടന്ന ആദ്യപാദമത്സരം 1-1നു സമനിലയിലവസാനിച്ചിരുന്നു. ഇതോടെ സിറിയയ്ക്ക് പ്രതീക്ഷയുമായി. എന്നാല്‍, അതിനു രണ്ടു മൂന്നു ദിവസത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോണ്‍കാകാഫ് മേഖലയിലെ നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിച്ചു വിജയിച്ചാല്‍ മാത്രമേ ഓസ്ട്രേലിയയ്ക്ക് ലോകകപ്പില്‍ കളിക്കാനാകൂ.
ഏഷ്യയില്‍നിന്ന് ഇറാന്, ജപ്പാന്, ദക്ഷിണകൊറിയ, സൗദി അറേബ്യ എന്നീ ടീമുകള്‍ നേരത്തെ യോഗ്യത നേടിയിരുന്നു.