ധാക്ക: ഒരു കാലത്ത് ലോകഹോക്കി അടക്കി വാണവരായിരുന്നു ഇന്ത്യന്‍ ടീം. പിന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ടീം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതിയിലാണ്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഇന്നാരംഭിക്കുന്ന ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇറങ്ങുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുറച്ചാണ്. ജപ്പാനെതിരായ ഇന്ത്യയുടെ മത്സരത്തോടെയാണ് ഏഷ്യയിലെ ഹോക്കി ആവേശത്തിനു തുടക്കമാവുക.
ഇന്ത്യന്‍ ഹോക്കിയില്‍ ഒരു പുതുയുഗത്തിനു ഈ ഏഷ്യാകപ്പ് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. റോളണ്ട് ഓള്‍ട്ട്മാനെ പുറത്താക്കിയതിനെത്തുടര്ന്നെത്തിയ പുതിയ പരിശീലകന് ജോഡ് മാരിഞ്ഞെയുടെ ആദ്യ പരീക്ഷയാണിത്. 43കാരനായ മാരിഞ്ഞെയ്ക്ക് ഈ പരീക്ഷ വിജയിക്കുക അത്ര അനായാസമാകില്ല. ഇന്ത്യന്‍ ടീമിനെ ലോകറാങ്കിംഗില്‍ 12-ാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്കെത്തിച്ച റോളണ്ട് ഓള്‍ട്ട്മാന്റെ കസേരയില്‍ ഇരിപ്പ് ഉറയ്ക്കണമെങ്കില്‍ മാരിഞ്ഞെയ്ക്ക് ഏറെ മുമ്പോട്ടു പോകേണ്ടതുണ്ട്.
മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നയിക്കുന്ന നീലപ്പട കഴിഞ്ഞ ടൂര്‍ണമെന്റിലെ രണ്ടാംസ്ഥാനക്കാരാണ്.
ബദ്ധവൈരികളായ പാകിസ്ഥാനും ആതിഥേയരായ ബംഗ്ലാദേശും ഉള്‍പ്പെട്ട പൂള് എയിലാണ് ഇന്ത്യ കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊറിയ, മലേഷ്യ, ചൈന, ഒമാന്‍ എന്നിവരാണ് പൂള് ബിയിലുള്ളത്.