ഇലഞ്ഞി: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടിൽ ബാഡ്മിന്റണ്‍ ടൂർണമെന്റ് ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂണിയർ കോളജിൽ 13ന് രാവിലെ എട്ടിന് ആരംഭിക്കും. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
റവ. ഡോ. ആന്റണി പുത്തൻകുളം, റവ. ഡോ. ജോണ്‍ എർണ്യാകുളത്തിൽ, നാഷണൽ റഫറി ജിബിൻ ബേബി, മാത്യു പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാന്പിള്ളിൽ ട്രോഫികൾ വിതരണം ചെയ്യും. ടൂർണമെന്റിന്റെ വിജയത്തിനായി മാത്യു പീറ്റർ, പൗലോസ് മാഞ്ഞാമറ്റം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.