കൊച്ചി: ലോകത്തെ ഏറ്റവും പ്രമുഖമായ രണ്ടു ടീമുകള്‍ കൊമ്പുകോര്‍ക്കുകയാണ് എന്നതിന്റെ പരിഭ്രമമോ ആശങ്കകളോ ഒന്നും കെയ്ലിയുടെ മുഖത്തുണ്ടായിരുന്നില്ല. കെയ്ലി അവരുടെ ജോലി വളരെ കൃത്യമായിത്തന്നെ ചെയ്തു. അല്ല, അതാണ് പതിവും. പറഞ്ഞുവരുന്നത് ഇന്നലെ നടന്ന ബ്രസീല്‍ - സ്പെയിന് മത്സരത്തില്‍ നാലാം ഒഫീഷ്യലായിരുന്ന അന്ന മാരി കെയ്ലിയെക്കുറിച്ചാണ്.
മത്സരം കൊടുമ്പിരികൊണ്ടപ്പോഴും ഏവരുടെയും ശ്രദ്ധ അവരിലായിരുന്നു. വനിതാ റഫറിമാരെ ഇതുപോലെ ഫിഫ നടത്തുന്ന വലിയ ടൂര്‍ണമെന്റുകളില്‍ സാധാരണ കാണാറില്ല. വനിതാ റഫറിമാര്‍ക്കും അവസരം നല്‍കണമെന്ന തീരുമാനം ഫിഫയെടുത്തപ്പോള് അതിലേക്ക് ആദ്യംതന്നെ പരിഗണിച്ച പേരുകളില്‍ ഒരാളായിരുന്നു ന്യൂസിലന്‍ഡില്‍നിന്നുള്ള കെയ്ലി.
ഇതിനോടകം നിരവധി അന്താരാഷ്്ട്ര മത്സരങ്ങളില്‍ മികവു തെളിയിച്ച ശേഷമാണ് കെയ്ലി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഫുട്ബോളിന്റെ ബാലപാഠം പോലുമറിയാതിരുന്ന താന്‍ ഈ രംഗത്തെത്തിയത് ഇപ്പോഴും അദ്ഭുതമാണെന്ന് അവര്‍ പറയുന്നു. വനിതകള്‍ അധികം എത്തി നോക്കാത്ത ഒരു മേഖലയായിരുന്നു ഫുട്ബോള്‍ റഫറിയിംഗ്. എന്നാല്‍, ഇപ്പോള്‍ നിരവധി പേര് ഈ രംഗത്ത് മികവു പുലര്‍ത്തുന്നതായി അവര്‍ പറഞ്ഞു. പുരുഷന്മാരുടെ മത്സരത്തിലെ പ്രധാന റഫറിമാരായി പോലും വനിതകള്‍ വരുന്നുവെന്ന് ബുണ്ടസ് ലിഗ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
കോസ്റ്റാറിക്കയില്‍ നടന്ന വനിതാ അണ്ടര്‍ 17 ലോകകപ്പിലാണ് കെയ്ലി ആദ്യമായി റഫറിയുടെ റോളിലെത്തുന്നത്. പിന്നീട് നിരവധി മത്സരങ്ങള്‍. അതെല്ലാം വനിതകളുടെ. ഇപ്പോഴിതാ പുരുഷ മത്സരത്തില്‍ വനിതകളെ പരിഗണിക്കുന്നു എന്നുവന്നപ്പോള്‍ കെയ്ലിയെ പരിഗണിക്കാന്‍ ഫിഫയ്ക്ക്് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കെയ്ലിക്കു നറുക്കു വീണു. ന്യൂസിലന്‍ഡിലെ വിവിധ കായികഅവാര്ഡുകളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇതാണ് കെയ്ലി ആദ്യമായി ഒഫീഷ്യലാകുന്ന പുരുഷമത്സരം. ഈ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നെങ്കിലും വരുന്ന മത്സരങ്ങളില്‍ ലൈന്‍ റഫറിയായി കെയ്ലിയെ കാണാനാകും. കേരളം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.