ന്യൂഡല്‍ഹി: പോരാളികളുടെ രാജാവ് എന്ന ഘാനയുടെ പേരിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഡല്‍ഹിയിലെ ആദ്യ വിജയം ഘാന സ്വന്തമാക്കി. കളം നിറഞ്ഞു കളിച്ച ഘാനയ്്ക്കായിരുന്നു തുടക്കം മുതല്‍ ഗ്രൗണ്ടില്‍ ആധിപത്യം. 39-ാം മിനിട്ടില്‍ സാദിക്ക് ഇബ്രാഹിമിലൂടെ ഘാന വിജയ ഗോള്‍ നേടി. പ്രതിരോധങ്ങളും മുന്നേറ്റങ്ങളും ഒന്നൊന്നായി പാളിയ കൊളംബിയ വിടാതെ പിന്തുടര്ന്നെങ്കിലും 1-0 എന്ന ഗോള്‍ നിലയില്‍ പിടിച്ചു കെട്ടാന്‍ ഘാനയ്ക്കായി.
വന്മതിലായി ഡണ്ലാന്ഡ്
ഘാനയുടെ ഗോള്‍മുഖത്ത് കൊളംബിയന്‍ ആക്രമണങ്ങളെ കൈയിലൊതുക്കിയും തട്ടിയകറ്റിയും നിന്ന ഗോളി ഡണ്ലാന്ഡ് ഇബ്രാഹിമായിരുന്നു വിജയത്തിന്റെ അവസാനക്കുതിപ്പു വരെ ഘാനയ്ക്കു ചുക്കാന്‍ പിടിച്ചു നിന്നത്. രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളില്‍ സമനിലയെങ്കിലും പിടിക്കാനുള്ള കൊളംബിയന്‍ ശ്രമങ്ങള്‍ ഡണ്ലാന്ഡ് ഒന്നൊന്നായി തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നു.
സാദിക്ക് എന്ന ഘാനക്കുട്ടി
മുപ്പതാം മിനിട്ടില്‍ ഇരു വശത്തു നിന്നും ആക്രമിച്ചു കളിക്കാന്‍ കൊളംബിയ ആരംഭിച്ചതും കളിക്കളം കൈയടക്കി ഘാന പിടിച്ചു നിന്നു. ഷോര്‍ട്ട് പാസുകള്‍ കൈമാറി കൊളംബിയ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 39-ാം മിനിട്ടില്‍ സാദിക്ക് ഇബ്രാം വലതു വശത്തു നിന്നു പാഞ്ഞെത്തി ആദ്യ ഗോളടിച്ചത്. ഇടതു വശത്ത് നിന്ന് കൊളംബിയന്‍ പ്രതിരോധം മറികടന്ന് എറിക് അയ്യ നല്കിയ പാസ് സാദിക്ക് ഗോളാക്കി മാറ്റുകയായിരുന്നു.