+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനി ഇന്നു കളത്തിൽ

ഗോവ: ജ​ർ​മ​ൻ പ​ട ഇ​ന്നി​റ​ങ്ങും. എ​തി​രാ​ളി കോ​സ്റ്റാ​റി​ക്ക. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ പ​ത്തു ത​വ​ണ ജ​ര്‍മ​നി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​വ​രെ ടൈ​റ്റി​ല്‍ നേ​ടാ​ന്‍ ടീ​മി​നാ​യി​ട
ജർമനി ഇന്നു കളത്തിൽ
ഗോവ: ജ​ർ​മ​ൻ പ​ട ഇ​ന്നി​റ​ങ്ങും. എ​തി​രാ​ളി കോ​സ്റ്റാ​റി​ക്ക. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ പ​ത്തു ത​വ​ണ ജ​ര്‍മ​നി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​വ​രെ ടൈ​റ്റി​ല്‍ നേ​ടാ​ന്‍ ടീ​മി​നാ​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പേ ത​ന്നേ ഇ​ന്ത്യ​യി​ലെ​ത്തി​യ ജ​ര്‍മ​നി ഇ​ന്ത്യ​ന്‍ പ​രി​സ്ഥി​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വി​ജ​യ​തൃ​ഷ്ണ​യോ​ടെ അ​വ​ർ ഇ​റ​ങ്ങു​മ്പോ​ൾ പ​രി​ശീ​ല​ക​ന്‍ ക്രി​സ്റ്റ്യ​ന്‍ വ​ക്ക് ത​ന്ത്ര​ങ്ങ​ളും ഉ​പാ​യ​ങ്ങ​ളും പ​റ​ഞ്ഞു​കൊ​ടു​ത്ത് കൂ​ടെ​ത്ത​ന്നെ​യു​ണ്ട്.

മൂ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ കോ​സ്റ്റാ​റി​ക്ക ഇ​തി​നോ​ട​കം ര​ണ്ട് പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി. വ്യ​ത്യ​സ്ത ഗ്രൗ​ണ്ടു​ക​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ​ത്തു ത​വ​ണ​യാ​ണ് കോ​സ്റ്റാ​റി​ക്ക അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. എ​ല്ലാ​ത്ത​വ​ണ​യും നോ​ക്കൗ​ട്ട് റൗ​ണ്ടി​ല്‍ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. 2017 കോ​ണ്‍കാ​കാ​ഫ് അ​ണ്ട​ര്‍ 17 ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ നാ​ലു മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ച​തി​ന്‍റെ മ​ന​ക്ക​രു​ത്തു​മാ​യാ​ണ് കോ​സ്റ്റ​റി​ക്ക നി​ല്‍ക്കു​ന്ന​ത്.

നാ​ലാം ത​വ​ണ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​കു​ന്ന ഇ​റാ​ന്‍ ഏ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് അ​ണ്ട​ര്‍ 16ല്‍ ​ഇ​റാ​ക്കി​നോ​ടു പൊ​രു​തി നേ​ടി​യ ര​ണ്ടാം സ്ഥാ​ന​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. 2001, 2009, 2013 എ​ഡി​ഷ​നു​ക​ളി​ലാ​ണ് ഇ​റാ​ന്‍ മു​മ്പ് പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് എ​ഡി​ഷ​നു​ക​ളി​ലും പ്രീക്വാർട്ടറിൽ പു​റ​ത്താ​യ ഇ​റാ​ന്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.