കൊച്ചി: ടൂര്‍ണമെന്റിലെ വമ്പന്‍ ടീമുകളായ ബ്രസീലിനും സ്പെയിനിനുമൊപ്പം പെട്ടതോടെ ആരും വലിയ സാധ്യതകളൊന്നും കല്‍പ്പിക്കാത്ത ടീമുകളാണു നൈജറും ഉത്തര കൊറിയയും. അരങ്ങേറ്റ ലോകകപ്പില്‍ വലിയ മോഹങ്ങള്‍ ഒന്നുമില്ലെങ്കിലും ഓര്‍മിക്കാന്‍ തക്ക എന്തെങ്കിലും പേരിലെഴുതിച്ചേര്ക്കാനാണു നൈജര്‍ ആഗ്രഹിക്കുന്നത്. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ കരത്തുറ്റ പ്രതിരോധം കൊണ്ടു തടുത്തുള്ള അത്ഭുതങ്ങള്‍ രചിക്കാന്‍ ഉത്തര കൊറിയയും തയാറെുക്കുന്നു.
ഇന്ത്യയിലേക്കുള്ള വരവ്
ലോകകപ്പ് പോരാട്ടത്തിനായി ഇന്ത്യയിലേക്ക് എത്തുമ്പോള്‍ അത്രയൊന്നും ആശാവഹമായ പ്രകടനങ്ങള്‍ ഇരുടീമുകള്‍ക്കും അവകാശപ്പെടാനില്ല. തായ്്ലന്ഡിനെ 4-1ന് തോല്‍പ്പിച്ചത് ഒഴിച്ചാല്‍ എടുത്തു പറയത്തക്ക വിജയങ്ങള്‍ നേടാന്‍ ഏഷ്യന്‍ യോഗ്യത പോരാട്ടങ്ങളില്‍ കൊറിയക്കു സാധിച്ചിട്ടില്ല. ക്വാര്‍ട്ടറില്‍ ഒമാനെ പൊനല്റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടയാണ് ലോകകപ്പ് യോഗ്യത യാഥാര്‍ഥ്യമായത്. നാലാമത്തെ അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്ന ഉത്തര കൊറിയയുടെ കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണ് ഏറ്റവും വലിയ നേട്ടം.
സ്വപ്ന സമാനമായ കുതിപ്പിനൊടുവിലാണ് ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കു നൈജര്‍ എത്തിയിരിക്കുന്നത്. അണ്ടര്‍ 17 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷ്യന്സില് ആദ്യ നാലില്‍ എത്തിയതുത്തനെ നൈജര്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കും മേലെയായിരുന്നു.
സെമിയില്‍ ഘാനയ്ക്കെതിരേ ഷൂട്ടൗട്ടില്‍ പരാജയം രൂചിച്ചു പുറത്തായെങ്കിലും നൈജറിന്റെ പോരാട്ട വീര്യത്തെ ആഫ്രിക്കന്‍ വന്‍ കര അംഗീകരിച്ചിരുന്നു. അഞ്ചു വട്ടം കിരീടം സ്വന്തമാക്കിയ നൈജീരിയയുടെ ലോകകപ്പ് മോഹങ്ങളുടെ ചിറകരിഞ്ഞ നൈജര്‍ കൊച്ചിയിലും മികച്ച പോരാട്ടങ്ങള്‍ പുറത്തെടുക്കുമെന്നുറപ്പ്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ക്യാപ്റ്റന്‍ കിം പോം യോക്കിന്റെ പ്രകടനങ്ങളായിരിക്കും ഉത്തര കൊറിയയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമാകുക. മുന്നേറ്റ നിരയ്ക്കു കൃത്യമായി പന്തെത്തിക്കുന്നതിനൊപ്പം അര്‍ധാവസരങ്ങളും ഫ്രീകിക്കുകളും ലക്ഷ്യത്തിലെത്തിക്കാനുള്ള മികവും യോക്കിനുണ്ട്. ഒപ്പം മധ്യനിരയില്‍നിന്നു പിന്നോട്ടിറങ്ങി പ്രതിരോധ നിരയിലും മിന്നിത്തിങ്ങളാന് ഉത്തര കൊറിയന്‍ നായകനു സാധിക്കും. അണ്ടര്‍ 17 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷ്യന്സില് നൈജറിന്റെ ജൈത്രയാത്രയ്ക്കു മുന്നണി പോരാളിയായതു സട്രൈക്കര്‍ ഇബ്രാഹീം ബൗബാകാറിന്റെ ഗോളുകളാണ്. ഒപ്പം മിഡ് ഫീല്‍ഡില്‍ കരീം ടിന്നിയും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പ്രതിഭയുള്ള കളിക്കാരനാണ്.