കോട്ടയം: ലോകബാസ്കറ്റ് ബോളിന്റെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മെല്‍ബണില്‍ നിന്നുള്ള റിംഗ് വുഡ് ഹോക്ക്സ് ബാസ്കറ്റ്ബോള്‍ ടീം നവംബറില്‍ കേരളപര്യടനം നടത്തും.
ഓസ്ട്രേലിയയിലെ ബിഗ് ഫൈവ് ബാസ്കറ്റ്ബോള്‍ ലീഗുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള റിംഗ് വുഡ് ഹോക്ക്സ് കേരളവുമായി അഞ്ചുമത്സരങ്ങളില്‍ കളിക്കും. ഈ ദിവസങ്ങളില്‍ ബാസ്കറ്റ്ബോള്‍ ടീമുകളുള്ള സ്കൂളുകളെയും കോളജുകളെയും പങ്കെടുപ്പിച്ച് സ്കില്‍ കോമ്പറ്റീഷനുകളും സംഘടിപ്പിക്കും. ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളാബാസ്ക്കറ്റ്ബോള് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ടീം റീബൗണ്ട് ടൂര്‍ണമെന്റ് നടപ്പാക്കുന്നത്.
കേരളത്തിലെ വിവിധജില്ലകളിലുള്ള 125 സ്കൂളുകളില്‍ നിന്നായി 10 മുതല്‍ 12 വയസു വരെയുള്ള 1,25,000 കുട്ടികള്‍ പങ്കെടുത്ത ഹൂപ്പത്തോൺ വൻ വിജയമായിരുന്നു. ഇത് കേരള ബാസ്കറ്റ് ബോള്‍ സമീപകാലത്ത് ഉണര്‍വു പ്രകടിപ്പിച്ചു തുടങ്ങിയതിന്റെ ഫലമാണ്. ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോള്‍ ടീം 2016-17 ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയിരുന്നു. 35 വര്‍ഷത്തിനു ശേഷമാണ് ഈ നേട്ടം. കേരളതാരങ്ങളായ ജീന സ്കറിയ, ഗ്രിമ മെര്ലിന്, അഞ്ജന എന്നിവര്‍ വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ഹൂപ്പത്തോണ്‍ സീരീസ് ടീം ഇന്ത്യയുടെ വളര്‍ച്ചയുടെ തുടക്കമായി കാണുന്നുവെന്ന് ടീം റീബൗണ്ട് പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ കൊച്ചി (നവംബര്‍ 5), വികെകെ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം തൃശൂര്‍ (നവംബര്‍ 7), ഇന്‍ഡോര്‍ സ്റ്റേഡിയം കോട്ടയം (നവംബര്‍ 9), ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തിരുവനന്തപുരം( നവംബര്‍ 11), വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട് (നവംബര്‍ 12) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.