തിരുവല്ല: ക്രൈസ്റ്റ് ചലഞ്ച് ബാസ്കറ്റ്ബോൾ ട്രോഫിക്കുവേണ്ടിയുള്ള ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്കൂൾ, മുട്ടം ഷാന്താൾ ജ്യോതിയെയും (60 -54) മാന്നാനം സെന്റ് എഫ്രേംസ്, സെന്റ് തോമസ് കോഴഞ്ചേരിയെയും (28-11) പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ, എസ്എച്ച് മൗണ്ട് കോട്ടയത്തെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ കോട്ടയം എസ്എച്ച് മൗണ്ട്, കുറിയന്നൂർ ഗുഡ് ഷെപ്പേർഡിനെ (32-20) പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ഇന്നു രാവിലെ 9.30ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ചെന്പിൽപറന്പിൽ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ജൂണിയർ ബാസ്കറ്റ്ബോൾ ടീം അംഗം സെജിൻ മാത്യു വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്യും.