ചെന്നൈ: അമ്പത്തിയേഴാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്നു ചെന്നൈയില്‍ തുടക്കം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുമുള്ള 900 അത്ലറ്റുകള് പങ്കെടുക്കും.
പുരുഷ - വനിതാ വിഭാഗങ്ങളിലായി 44 ഇനങ്ങളിലാണ് മത്സരങ്ങള്‍.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അത്ലറ്റുകള് മീറ്റില്‍ പങ്കെടുക്കുമെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്‍ സുമരിവാല പറഞ്ഞു. മലയാളി താരങ്ങളായ മുഹമ്മദ് അനസ് സര്‍വീസസിനു വേണ്ടി 400 മീറ്ററില്‍ മത്സരിക്കും. കൂടാതെ ജിന്സണ് ജോണ്സണ്, വി.നീന തുടങ്ങിയ പ്രമുഖരും മത്സരത്തിനുണ്ട്. ജി. ലക്ഷ്മണ്, അജയ്കുമാര്‍ സരോജ്, സിദ്ധാന്ത് തിങ്കലായ, ദേവീന്ദര്‍ സിംഗ് കാംഗ്, സഞ്ജീവനി ജാദവ്, അന്നു റാണി തുടങ്ങിയവരും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റളക്കും.
കേരളത്തിനു വേണ്ടി 60 അംഗ ടീമാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. ഇതില്‍ 31 പേര് പുരുഷന്മാരും 29 പേര് വനിതകളുമാണ്. മെര്ളിന് ജോസഫ്, ഷഹര്‍ബാന സിദ്ദിഖ്, കെ.ടി. നീന, അനുരൂപ് ജോണ്‍, സച്ചിന് ബിനു, ട്വിങ്കിള്‍ ടോമി എന്നിവരും മത്സരിക്കുന്നുണ്ട്.